Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Red Ribbon

Kollam

റെ​ഡ് റി​ബ​ണ്‍ ക്വി​സ് പ്രോ​ഗ്രാം: ഏ​രൂ​ര്‍ ഗവ.‍ ഹ​യ​ര്‍സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍

കൊ​ല്ലം: ലോ​ക യു​വ​ജ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ എ​യ്ഡ്സ് നി​യ​ന്ത്ര​ണ യൂ​ണി​റ്റി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല റെ​ഡ് റി​ബ​ണ്‍ ക്വി​സ് പ്രോ​ഗ്രാ​മി​ല്‍ അ​ഞ്ച​ല്‍ ആ​രോ​ഗ്യ ബ്ലോ​ക്ക് പ​രി​ധി​യി​ലെ എ​രൂ​ര്‍ ഗ​വ​. ഹ​യ​ര്‍സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ഭി​ന​വ്, വ​ര്‍​ഷ എ​ന്നി​വ​രു​ടെ ടീം ​ചാ​മ്പ്യ​ന്മാ​രാ​യി.

ര​ണ്ടാം സ്ഥാ​നം കു​ള​ത്തൂ പ്പു​ഴ ആ​രോ​ഗ്യ ബ്ലോ​ക്ക് പ​രി​ധി​യി​ലെ പു​ന​ലൂ​ര്‍ ഗ​വ​.ഹ​യ​ര്‍സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ബി.ആർ. ഗൗ​രി, ആ​ര്‍.എ​സ്. അ​നാ​മി​ക എ​ന്നി​വ​രു​ടെ ടീം ​ക​ര​സ്ഥ​മാ​ക്കി.
മൂ​ന്നാം സ്ഥാ​നം നെ​ടു​മ​ണ്‍​കാ​വ് ആ​രോ​ഗ്യ ബ്ലോ​ക്ക് പ​രി​ധി​യി​ലെ നെ​ടു​വ​ത്തൂ​ര്‍ ഇ​വി​എ​ച്ച് സ്‌​കൂ​ളി​ലെ എ​സ്. അ​ദ്വൈ​ത്, അ​ഭി​ന​വ് ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ നേ​ടി. യു​വ​ജ​ന​ങ്ങ​ളി​ല്‍ എ​ച്ച്‌​ഐ​വി/​എ​യ്ഡ്സ് സം​ബ​ന്ധ​മാ​യ അ​വ​ബോ​ധം വ​ര്‍​ധി​പ്പി​ക്കു​ക, പ്ര​തി​രോ​ധ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

ബി​ഷ​പ് ക​ത്ത​ലാ​നി കാ​മ്പ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​സാ​ജ​ന്‍ മാ​ത്യൂസ്, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്.ശ്രീ​കു​മാ​ര്‍, എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ​-ഓർഡി​നേ​റ്റ​ര്‍​മാ​രാ​യ പി.​വി. സ​ജി​മോ​ന്‍, എ​സ്. പ്ര​സാ​ദ്, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യുക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ ടി. ​ഷാ​ലി​മ, ദി​ശ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ഡെ​ന്നി​സ് ജോ​ര്‍​ജ്, എ​ന്‍​എ​ച്ച്എം ക​ണ്‍​സ​ൾട്ടന്‍റ് ആ​തി​ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ ടീ​മു​ക​ള്‍ സം​സ്ഥാ​ന​ത​ല റെ​ഡ് റി​ബ​ണ്‍ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു.

 

Latest News

Corehub Up